ഫയൽ ഫോട്ടോ: സമീർ എ ഹമീദ്/മനോരമ
തിരുവനന്തപുരം ∙ കൊടുംചൂട് തുടരുന്ന സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ. ഇന്ന് എട്ടു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. മറ്റു ജില്ലകളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. മഴ തുടങ്ങിയതോടെ ചൂടിന് അൽപം ശമനമായിട്ടുണ്ട്.
What you should read next
ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിലുള്ളത്. മിന്നൽസാധ്യതയുള്ളതിനാൽ മാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Summary in English:
Summer rains in Kerala are providing much-needed relief from the intense heat across the state. The India Meteorological Department has today issued yellow alerts for eight districts, anticipating isolated heavy rain and advising precautions due to lightning.
mo-news-common-latestnews 1ir699f2e67kq2q45r5gmt6qul 5us8tqa2nb7vtrak5adp6dt14p-list mo-environment-amarilloalert mo-environment-raininkerala 40oksopiu7f7i7uq42v99dodk2-list mo-medio environment-kerala-meteorological-updates mo-common-news-keralanews

